Kozhikode

യുവ ഡോക്ടറുടെ കൊലപാതകം സർക്കാരിന്റെ ഗുരുതര വീഴ്ച; മോൻസ് ജോസഫ് എം.എൽ.എ

Please complete the required fields.




കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടറുടെ കൊലപാതകത്തിനിടയാക്കിയത് സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ.

പാർട്ടി ജില്ലാ പ്രസിഡന്റ് പി.എം ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ജനറൽ ജോയി അബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, വി.സി ചാണ്ടി, എബ്രഹാം കുഴുമ്പിൽ, ഹെലൻ ഫ്രാൻസിസ്, ജോർജ് കാനാട്ട്, രാജീവ് തോമസ്, ടി.പി ചന്ദ്രൻ, ഷിനോയ് അടക്കാപ്പാറ, ടോമി വള്ളിക്കാട്ടിൽ, ബെന്നി മാത്യു, വിജയൻ ചാത്തോത്ത്, ടി മനോജ്‌കുമാർ, എം.ജെ വർക്കി മേടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button