
താമരശ്ശേരി: കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസഥിതി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ദേശീയ ഹരിത സേന ഇക്കോ ക്ലബ് അധ്യാപകര്‍ക്ക് പരിശീലനം നല്കി. കോഴിക്കോട് എന്‍.ഐ.ടിയിലെ രാമാനുജന് ഹാളില്‍ നടന്ന പരിശീലനം എന്‍.ഐ.ടി ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.അബ്ദുന്നാസര്‍ യു.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കോ ക്ലബ് അധ്യാപകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് പ്രകാശനം ചെയ്തു. വിദ്യാലയങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ഇക്കോ ക്ലബിന്റെ പ്രാധാന്യം, ഊര്‍ജ്ജ-ജല സംരക്ഷണം, പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം, മാലിന്യ സംസ്കരണ മാര്‍ഗ്ഗങ്ങള്‍ തുടങ്ങി സമകാലിക വിഷയങ്ങളിൽ പരിശീലനം നൽകി.
ഡോ.ലിസ ശ്രീജിത്ത്, ഡോ. എ സുജിത്ത്, രഞ്ജിത് രാജ്
കെ.ജി എന്നിവര്‍ ക്ലാസുകൾ നയിച്ചു. ദേശീയ ഹരിത സേന
ജില്ലാ കോര്‍ഡിനേറ്റര്‍ പി സിദ്ധാര്ത്ഥന് ഇക്കോ ക്ലബ്ബുകളുടെ പുതിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക പരിശീലനം ഫെബ്രുവരി 23ന്കോഴിക്കോട് സി.ഡബ്ല്യു.ആര്.ഡിഎമ്മില്‍ നടക്കും.





