
പേരാമ്പ്ര: പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പോലീസുകാരന് തെരുവുനായയുടെ കടിയേറ്റു. വടകര സ്വദേശി വിജേഷിനാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് .ഇയാൾ പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
പോലീസ് സ്റ്റേഷനുമുന്നിൽ തെരുവുനായകളുടെ ശല്യം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പോലീസ് സ്റ്റേഷൻ റോഡിലും സ്റ്റേഷൻ കോമ്പൗണ്ടിലും പ്രവേശന കവാടത്തിനരികിലുമെല്ലാം സദാസമയവും നായകളുടെ കൂട്ടമുള്ളതിനാൽ സ്റ്റേഷനിൽ വിവിധ ആവശ്യത്തിനെത്തുന്നവർ പേടിയോടെയാണ് നടന്നു പോകാറുള്ളത്.ഇതിനിടയിലാണ് നായ പോലീസുകാരനെ ആക്രമിച്ച സംഭവവും ഉണ്ടായിരിക്കുന്നത്.





