Palakkad

പാലക്കാട് സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് അപകടം; 17 പേ​ർ​ക്ക് പ​രി​ക്ക്

Please complete the required fields.




പാലക്കാട് : തൂ​ത-​മു​ണ്ടൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ അ​ന്ത​ർ സം​സ്ഥാ​ന സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് 17 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. പാ​റ​ശ്ശേ​രി മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ന​ടു​ത്ത് പെ​രി​ങ്ങോ​ടാ​ണ് അ​പ​ക​ടം. നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. ബ​സ് അ​ര മ​ണി​ക്കൂ​റി​ന​കം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി ബ​സ്സി​ന​ടി​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​രെ ഉ​ട​ന​ടി പു​റ​ത്തെ​ടു​ത്ത് മ​ണ്ണാ​ർ​ക്കാ​ട്ടെ​യും പാ​ല​ക്കാ​ട്ടെ​യും ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചു. അ​ഗ്നി​ര​ക്ഷ സേ​ന​യു​ടെ സാ​ന്നി​ധ്യ​വും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലും ര​ക്ഷാ​പ്ര​വ​ർ​ത്തം ഫ​ല​പ്ര​ദ​മാ​ക്കി.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.40നാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട്-​ചെ​ന്നൈ റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ആ​രു​ടേ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. നി​സ്സാ​ര പ​രി​ക്കു​ള്ള​വ​ർ​ക്ക് കോ​ങ്ങാ​ട് ക്ലി​നി​ക്കി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. അ​ഞ്ച് പേ​രെ മ​ണ്ണാ​ർ​ക്കാ​ട്ടെ​യും പാ​ല​ക്കാ​ട്ടെ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം ജ​ന​സാ​ന്ദ്ര​ത കു​റ​ഞ്ഞ സ്ഥ​ല​മാ​ണ്. അ​ഗ്നിര​ക്ഷ​സേ​ന വെ​ളി​ച്ച സൗ​ക​ര്യ​മൊ​രു​ക്കി നേ​രം പു​ല​രും വ​രെ ക്യാ​മ്പ് ചെ​യ്ത് മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കി.

Related Articles

Leave a Reply

Back to top button