
കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശി സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തു.
വിജീഷന്റെ അച്ഛന് രവീന്ദ്രന്, അമ്മ പൊന്നു എന്നിവര്‍ക്കെതിരെ ആണ് ആത്മഹത്യ പ്രേരണ , ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
കഴിഞ്ഞ 29 ന് ഭര്‍തൃവീട്ടിലെ ശുചിമുറിയിലാണ് സുനിഷ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനം കാരണമാണ് ആത്മഹത്യയെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മാതാപിതാക്കളെ കൂടി പ്രതി ചേര്‍ത്തത്.
കേസില്‍ പ്രതി ചേര്‍ത്തെങ്കിലും ഇരുവരെയും ഇപ്പോള്‍ അറസ്റ്റ് ചെയ്യില്ല. വിജീഷിന്റെ അമ്മ കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന് വീട്ടില്‍ ക്വാറന്റൈനിലും. വിജീഷിന്റെ അറസ്റ്റ് കഴിഞ്ഞ ജിവസം രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം 29-ന് വൈകീട്ടാണ് ഭര്‍ത്തൃവീട്ടിലെ കുളിമുറിയില്‍ സുനിഷയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സുനിഷയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പൊലീസ് സുനിഷയുടെയും വിജീഷിന്റെയും മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





