Kerala

നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; കോപ്പാലത്തെ വ്യാപാരി അറസ്റ്റിൽ

Please complete the required fields.




തലശ്ശേരി : മാഹി കോപ്പാലത്തെ കടയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കട നടത്തുന്ന തലശ്ശേരി മൂഴിക്കര സ്വദേശി വാക്കണ്ടി അജീഷി(47)നെ മാഹി സി ഐ ആർ ഷൺമുഖവും സംഘവും അറസ്റ്റ് ചെയ്തു. പന്തക്കൽ പ്രദേശത്ത് കുട്ടികൾക്കും, വിദ്യാർത്ഥികൾക്കുമുൾപ്പെടെ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു.

സി ഐ ആർ ഷൺമുഖത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഹൻസ്, കൂൾ ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പനങ്ങൾ പിടിച്ചെടുത്തത്. പള്ളൂർ എസ് ഐ, കെ സി അജയ കുമാർ , കോൺസ്റ്റബിൾ സൂരജ്, പ്രവീൺ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button