Kerala

ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ പരാതി സംവിധാനം ഉദ്ഘാടനം ചെയ്തു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിൽ വേഗത്തിൽ പരിഹാരം കാണുകയാണ് ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും ഓൺലൈനായി അയക്കാൻ സംവിധാനമുണ്ട്. കംപ്ലയിന്റ് രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകന്റെ മൊബൈലിൽ ലഭിക്കുന്ന കംപ്ലയിന്റ് നമ്പർ ഉപയോഗിച്ച് പരാതിയിന്മേൽ കമ്മീഷൻ സ്വീകരിച്ച തുടർ നടപടികൾ അറിയാൻ സാധിക്കും.

സിസ്റ്റത്തിലെ ഡാഷ് ബോർഡിൽ നിന്നും പരാതി തീർപ്പാക്കലുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥിതിവിവര കണക്കും കമ്മിഷന് വിലയിരുത്തി മുന്നോട്ടു പോകാനും സംവിധാനമുണ്ട്. പരിപാടിയിൽ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ്, കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ശ്യാമളാദേവി പി.പി, ജലജമോൾ ടി.സി, എൻ. സുനന്ദ, സി-ഡിറ്റ് ഡപ്യൂട്ടി ഡയറക്ടർ ബിജു എസ്.ബി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button