Kozhikode

കാലിക്കറ്റ് സര്‍വകലാശാല സിൻ്റിക്കേറ്റ് തെരഞ്ഞെടുപ്പ്: തള്ളിയ 2 പത്രികകൾ സ്വീകരിക്കാൻ ചാൻസലറുടെ നിര്‍ദ്ദേശം

Please complete the required fields.




കോഴിക്കോട് : കാലിക്കറ്റ്‌ സർവകലാശാല സിന്റിക്കേറ്റ് തെരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ തള്ളിയ രണ്ടു പത്രികകൾ സ്വീകരിക്കാൻ ചാൻസലര്‍ നിർദേശം നൽകി.

സ്ഥാനാര്‍ത്ഥികളായ പത്രിക നൽകിയ പ്രൊഫ.പി.രവീന്ദ്രൻ, പ്രൊഫ.ടി.എം.വാസുദേവൻ എന്നിവരുടെ പത്രികകൾ സ്വീകരിക്കാനാണ് ചാൻസലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിര്‍ദ്ദേശം നൽകിയത്.

തെരഞ്ഞെടുപ്പ് നടപടികൾ പുനരാരംഭിക്കാനും ഗവർണർ സർവകലാശാലക്ക് നിർദ്ദേശം നൽകി. യോഗ്യതയില്ലെന്ന് കാട്ടിയാണ് ഇരുവരുടെയും പത്രിക റിട്ടേണിംഗ് ഓഫീസർ നേരത്തെ തള്ളിയത്.

Related Articles

Back to top button