
കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു. മുക്കോലയിലെ പി സി ബഷീറിന്റെ മകൻ തമീൻ ബഷീർ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 :15 ഓടെയായിരുന്നു അപകടം നടന്നത്.
വീടിന്റെ നിർമ്മാണം നടക്കുന്നിടത്ത് സെപ്റ്റിക് ടാങ്ക് കുഴിച്ചിരുന്നു. ഈ ടാങ്കിൽ ഇന്നലെ പെയ്ത മഴയിൽ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. കുട്ടികൾ കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണത്.
മറ്റൊരു മൂന്നു വയസ്സുകാരനായ അഹമ്മദ് ഹാരിസ് എന്ന കുട്ടിയും ടാങ്കിൽ വീണിരുന്നു. ഈ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടി അപകട നില തരണം ചെയ്തു.തമീനിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.





