Thiruvananthapuram

തിരുവനന്തപുരത്ത് ലഹരിമാഫിയ ആക്രമം; വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചതായി പരാതി

Please complete the required fields.




തിരുവനന്തപുരം: ലഹരിമാഫിയ വീട് അടിച്ചുതകര്‍ത്തശേഷം വീട്ടുകാരെ ആക്രമിച്ചതായി പരാതി. കണ്ടല സ്റ്റേഡിയത്തിനു സമീപം റഹിമിന്റെ വീട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. വീട്ടുടമ റഹീം (40) ന് ആക്രമണത്തിൽ പരിക്കേറ്റു. രണ്ട് ബൈക്കുകളിൽ എത്തിയ നാലംഗ സംഘം വീടിന്‍റെ ഗേറ്റിന് മുന്നിലെത്തി വീട്ടിൽ ആളുണ്ടോ എന്ന് ചോദിച്ച ശേഷം ഗേറ്റ് വെട്ടിപ്പൊളിക്കാൻ ശ്രമിക്കുകയായിരുന്നു.

ഗേറ്റ് വെട്ടിപ്പൊളിക്കുന്നതിന്‍റെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു റഹീമിനെ ആക്രമിച്ചത്. ശേഷം സംഘം വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജനലും സ്കൂട്ടറും കണ്ണിൽ കണ്ടതെല്ലാം ഈ സംഘം നശിപ്പിച്ചതായി റഹീം പരാതിപ്പെട്ടു.ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി വീടിനുള്ളിൽ സംഘം കയറിയത്. തടയാൻ ശ്രമിച്ച റഹീമിനെ ആക്രമിക്കുകയായിരുന്നു.

തലക്ക് പരിക്കേറ്റ റഹീം ആശുപത്രിയിൽ ചികിത്സ തേടി. അക്രമിസംഘത്തെ സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ടല സ്റ്റേഡിയം പരിസരത്ത് കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവുമുണ്ടെന്ന് നേരത്തെ പരാതികൾ ഉയർന്നിട്ടുണ്ട്. കാപ്പ കേസിൽ ജയിൽശിക്ഷ അനുഭവിച്ച ആൾ ഉൾപ്പെടെ അക്രമി സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

Related Articles

Leave a Reply

Back to top button