
കൊടുവള്ളി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി കോതൂർ മത്കുട്ടിയയിൽ താമസിക്കുന്ന ചെറുപുളങ്ങൽ അഷ്റഫ് തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് ഫായിസ് തങ്ങൾ (20) ആണ് മരിച്ചത്. തൃശൂർ മതിലകം പൊലീസ് സ്റ്റേഷനു സമീപം ജൂൺ 12ന് പുലർച്ചെ നാലു മണിയോടെ ബൈക്ക് പോസ്റ്റിലിടിച്ചായിരുന്നു അപകടം. എറണാകുളത്ത് ജോലി അന്വേഷിച്ച് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപ്രതിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപ്രതിയിലും ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. മാതാവ് ശരീഫ ബിവി സഹോദരങ്ങൾ: സഫ്വാന ബീവി, മിതലാജ് തങ്ങൾ, ഷാബിന ബീവി, മിഷാൽ തങ്ങൾ, അമീറാ ബീവി.





