Thiruvananthapuram

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

Please complete the required fields.




തിരുവനന്തപുരം: നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം അനുഷ്ഠിക്കും. രണ്ടുപേർ വിതമായിരിക്കും നിരാഹാരം കിടക്കുക. പ്രിയദർശനി പദ്ധതി കാരണം തകർന്ന സ്വകാര്യ ബസ്സ് മേഖല സംരക്ഷിക്കണമെന്ന് ആവർത്തിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ രംഗത്തെത്തി.

ഓട്ടം നിർത്തിയുള്ള സമരത്തിലേക്ക് കടക്കാൻ സംഘടന തൽക്കാലം തീരുമാനിച്ചിട്ടില്ല. അങ്ങനെ കടന്നാൽ അത് സാധാരണക്കാരെ ബാധിക്കും എന്നും KSPBOF വ്യക്തമാക്കി.കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സമരത്തിൽ ഫെഡറേഷൻ പ്രസിഡന്റ് കെ കെ തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവർ നിരാഹാരമനുഷ്ഠിക്കും.

ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.സ്വകാര്യ ബസ് മേഖലയുടെ നിലനിൽപ്പിന് അടിയന്തര സർക്കാർ ഇടപെടൽ ആവശ്യമാണെന്നാണ് ബസുടമകളുടെ നിലപാട്. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉൾപ്പെടെ ബസ് യാത്രാനിരക്കുകൾ വർധിപ്പിക്കണമെന്നതാണ് സംഘടനയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു.സ്വകാര്യ ബസ് മേഖലയുമായി ബന്ധപ്പെട്ട പത്മകുമാർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതിനുപുറമെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടി ഓഫീസ്) നിന്നുള്ള സേവനങ്ങൾ തടസ്സങ്ങളില്ലാതെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

Related Articles

Back to top button