
കോഴിക്കോട് : പന്തിരിക്കരയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പന്തിരിക്കര തയ്യിൽ സജീർ ( 39 ) നെയാണ് പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത് .
പട്രോളിങ് നടത്തവെ പന്തിരിക്കര ഒറ്റക്കണ്ടം റോഡ് ജംഗ്ഷന് സമീപമുള്ള ആളൊഴിഞ്ഞ ഗ്രൗണ്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സജീറിനെയും വാഹനവും സബ്ബ് ഇൻസ്പക്ടർ ആർ.സി ബിജുവും സംഘവും പരിശോധന നടത്തുകയായിരുന്നു .
കാറിൽ നിന്നുമാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പ്രതി സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.





