
കോഴിക്കോട് : കോഴിക്കോട് ദേശീയപാതയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. സ്കൂട്ടർ ബീച്ച് റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയയിരുന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്.
പയ്യോളി ടൗൺ ജംഗ്ഷനിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





