Thiruvananthapuram

സ്വർണ്ണവില കുതിച്ചുയർന്നു, ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 360 രൂപ

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഉയർന്നു. വലിയ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വില വർധിച്ചത്.ഒരു ഗ്രാം സ്വർണത്തിനു ഇന്ന് ഗ്രാമിന് 4720 രൂപയാണ് വില. ഒരു പവൻ സ്വർണവില 37760 രൂപയിലേക്ക് വില ഉയർന്നു. 18 കാരറ്റ് സ്വർണ വില ഗ്രാമിന് 40 രൂപ വർധിച്ചിട്ടുണ്ട്. 3900 രൂപയാണ് ഇന്നത്തെ വില.

അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാം വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 66 രൂപയാണ് വില. കേരളത്തിൽ റെക്കോർഡ് സ്വർണവില രേഖപ്പെടുത്തിയത് 2020 ഓഗസ്റ്റ് ഏഴിനാണ്. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.

Related Articles

Leave a Reply

Back to top button