Kozhikode

30 ലിറ്റര്‍ മാഹി മദ്യവുമായി വടകരയില്‍ യുവാവ് പിടിയില്‍

Please complete the required fields.




വടകര: കോഴിക്കോട് കണ്ണൂര്‍ ദേശീയ പാതയില്‍ മാഹി മദ്യവുമായി യുവാവ് പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി പണിക്കര്‍ തൊടി വീട്ടില്‍ രഞ്ജിത്ത് കെ.കെയാണ് 30 ലിറ്റര്‍ മാഹി വിദേശ മദ്യവുമായി പിടിയിലായത്. കടത്താനുപയോഗിച്ച കെ എല്‍ 11 എ.ആര്‍ 2138 സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

വടകര എക്‌സസൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രന്‍ പി.പിയും പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍സമദ്,കെ.കെ, ലിനീഷ്.പി എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button