
തിരുവനന്തപുരം :പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിളവൂർക്കൽ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയംവീട്ടിൽ ഷീജ(41)യാണ് മരിച്ചത്. ഭർത്താവ് ഓട്ടോഡ്രൈവറായ ജയശങ്കറിന്റെ മാനസികപീഡനമാണ് ഷീജ ആത്മഹത്യചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ പോലീസിനു മൊഴിനൽകി.
കേസന്വേഷിക്കുന്ന മലയിൻകീഴ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് ഷീജ വീട്ടിൽ മണ്ണെണ്ണ ശരീരത്തിലൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്.





