Kozhikode

കോഴിക്കോട് കുന്ദമംഗലത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ സ്വകാര്യ ബസിലിടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

Please complete the required fields.




കോഴിക്കോട്: കുന്ദമംഗലം പന്തീർപാടത്ത് സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ സ്വകാര്യ ബസിലിടിച്ച് അപകടം. ഇന്ന് രാവിലെ 8:45-ഓടെയാണ് സംഭവം നടന്നത്. പത്തിലധികം വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ കുട്ടികൾക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.സംഭവസ്ഥലത്ത് ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നു. പ്രാഥമിക ചികിത്സയ്ക്കായി വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റി

Related Articles

Back to top button