Kozhikode

കോഴിക്കോട് മൊബൈൽ ഫോൺ കടക്ക് തീപിടിച്ചു; ഫോണുകളും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് വടകരയ്ക്കടുത്ത് വൈക്കിലിശ്ശേരി റോഡിൽ മൊബൈൽ ഫോൺ കടയ്ക്ക് തീപിടിച്ചു. സ്റ്റാർ കമ്മ്യൂണിക്കേഷൻ മൊബൈൽ സെയിൽസ് ആൻഡ് സർവീസ് എന്ന കടക്കാണ് ഇന്ന് ഉച്ചയ്ക്ക് 1:30 ഓടുകൂടി തീ പിടിച്ചത്. കട മുഴുവനായും കത്തി നശിച്ചു. ഉടമ ഷട്ടർ താഴ്ത്തി ഭക്ഷണം കഴിക്കുവാൻ വേണ്ടി പുറത്തു പോയതായിരുന്നു  .

ഷട്ടറിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട സമീപത്തെ കടയിലുള്ളവരും, ഓട്ടോ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഉടൻ ഉടമയെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചു. കടയിൽ ഉണ്ടായിരുന്ന പുതിയ മൊബൈൽ ഫോണുകൾ, റിപ്പയർ ചെയ്യാൻ നൽകിയ ഫോണുകൾ, മൊബൈൽ ഫോൺ ആക്സസറികൾ, മറ്റ് ഉപകരണങ്ങളെല്ലാം കത്തി നശിച്ചു.

ഏകദേശം നാല് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി. ഷട്ടർ താഴ്ത്തിയത് കൊണ്ടാണ് പെട്ടെന്ന് നാട്ടുകാരുടെയും, സമീപത്തെ കടക്കാരുടെയും ശ്രദ്ധയിൽ പെടാതിരുന്നത്. പെട്ടെന്ന് ഇത്രയും വലിയ തീ എങ്ങനെ പിടിച്ചു എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.

Related Articles

Leave a Reply

Back to top button