Kerala

കെ എസ് ആർ ടി സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര നിർത്തിക്കുമോ? പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

Please complete the required fields.




കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതിനെതിരെ സമർപ്പിച്ച പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.ആവശ്യത്തിന് പഠനം നടത്താതെയാണ് കോടികൾ ചെലവ് വരുന്ന പദ്ധതി നടപ്പാക്കുന്നതെന്നാണ് ഹർജിയിൽ പറയുന്നത്. കോടതി ഇടപെട്ട് പദ്ധതി തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.

തെരഞ്ഞെടുപ്പ് വാഗ്ദാനം നേരിട്ട് സർക്കാർ ഉത്തരവാക്കി മാറ്റുകയായിരുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ലിംഗഭേദം മാത്രം മാനദണ്ഡമാക്കിയുള്ള പദ്ധതി ഭരണഘനടാ വിരുദ്ധമാണെന്നും തുല്യതക്കുള്ള അവകാശത്തിൻ്റെ ലംഘനമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

എന്നാൽ വിവിധ സംസ്ഥാനങ്ങളിൽ സമാന പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും സ്ത്രീശാക്തികരണമാണ് ലക്ഷ്യമെന്നും സർക്കാർ വാദിച്ചു. നേരത്തെ പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക എന്ന് വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.

Related Articles

Back to top button