Ernakulam

പൊതുവിടത്തിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തു; കോപ്പറേഷനിലെ ശുചീകരണ തൊഴിലാളിക്ക് മർദ്ദനം

Please complete the required fields.




കൊച്ചി: പൊതുവിടത്തിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത കൊച്ചി കോപ്പറേഷനിലെ ശുചീകരണ തൊഴിലാളിക്ക് മർദ്ദനം. ചെറായി സ്വദേശിയായ അരുണിനാണ് മർദ്ദനമേറ്റത്. രാത്രി ഡ്യൂട്ടിക്കിടെ ഇടപ്പള്ളി ഭാഗത്ത് മാലിന്യം നിക്ഷേപിക്കാൻ എത്തിയവരെ അരുൺ തടയുകയും ഫോണിൽ വാഹനത്തിന്റെ നമ്പർ പകർത്താൻ ശ്രമിക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്താണ് രണ്ടംഗസംഘം അരുണിനെ മർദ്ദിച്ചത്. എളമക്കര പൊലീസിൽ അരുൺ നൽകിയ പരാതിയിൽ കൊല്ലം സ്വദേശിയായ ബിനുവിനെതിരെ പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Back to top button