
കോഴിക്കോട്: കോഴിക്കോട് – മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്.
ഇന്നലെ ബസ് ജീവനക്കാരെ ഒരു സംഘം മർദ്ദിച്ചുവെന്നാരോപിച്ചാണ് സമരം. എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍, ചെറുവാടി ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കുന്നത്.
കോഴിക്കോട് – അരീക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ക്ക് മർദ്ദനമേറ്റെന്നാണ് പരാതി.ജീവനക്കാരുടെ പരാതിയില്‍ മാവൂര്‍ പൊലീസ് കേസെടുത്തു.





