Kozhikode

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്​: മകൾ മൊഴി മാറ്റിയത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിൽ -പിതാവ്​

Please complete the required fields.




പന്തീരാങ്കാവ് : പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ യുവതി മൊഴിമാറ്റിയത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിലാണെന്ന് പിതാവ്. മകൾ ഭർതൃവീട്ടുകാരുടെ കസ്റ്റഡിയിലാണെന്നും തങ്ങൾക്കെതിരെ മകൾ പറയുന്നത് ഭർതൃവീട്ടുകാരുടെ സമ്മർദത്തിലാണെന്നും പിതാവ് ഹരിദാസൻ മാധ്യമങ്ങളോട് പറഞ്ഞു. ‘മകൾക്ക് മാനസികമായി ചില പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ട്.

കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഒരു സമ്മർദവുമുണ്ടായിട്ടില്ല. അവളുടെ കഴുത്തിലെ പാടുകൾ, മൂക്കിൽ നിന്ന് രക്തം വന്നതിന്റെ അടയാളങ്ങൾ, തലയിലെ മുഴ, ഇതൊന്നും ഞങ്ങൾ സൃഷ്ടിച്ചതല്ലല്ലോ… ഇതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ അവൾ പറയുന്നത്. ഞങ്ങൾ ഇതൊക്കെ കണ്ടതാണ്. അവൾ അത്​ നിഷേധിച്ചിട്ടുണ്ടെങ്കിൽ അവരുടെ നിർബന്ധം മൂലമാണ്’ – പിതാവ്​ പറഞ്ഞു. രക്ഷപ്പെടാൻ ഇതുമാത്രമാണ് വഴിയെന്ന് മനസ്സിലാക്കിയ രാഹുൽ ചെയ്യിപ്പിക്കുന്നതാണ് ഇതെന്നും പിതാവ് ആരോപിച്ചു.

‘ഈ ദിവസം വരെ അവളെ സംരക്ഷിച്ചു. മകൾ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല. മകളുടെ വിഡിയോ കണ്ടപ്പോൾ മനസ്സ് പിടഞ്ഞു. രഹസ്യമൊഴി കൊടുക്കാൻ പോയപ്പോഴും മകൾ ഒരെതിർപ്പും പറഞ്ഞില്ല. തിങ്കളാഴ്ചയാണ്​ മിസിങ്​ ആണെന്ന് മനസ്സിലാക്കിയത്. ഫോണിൽ ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിലേക്ക് വിളിച്ചപ്പോൾ അവധിയിലാണെന്നറിഞ്ഞു. മകളെ നഷ്ടപ്പെടാൻ പാടില്ലെന്നും തുടർനടപടികൾ കൂടിയാലോചിച്ച് ചെയ്യുമെന്നും പിതാവ് പറഞ്ഞു.

Related Articles

Back to top button