Kerala

നടിയെ ആക്രമിച്ച കേസ് ; പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Please complete the required fields.




നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസ് കേരള ഹൈക്കോടതി രജിസ്ട്രാര്‍ മുഖേന ഇ-മെയിലില്‍ കൈമാറിയ റിപ്പോര്‍ട്ട് ഇന്ന് സുപ്രിം കോടതി പരിഗണിക്കും . വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്നാണ് വിവരം.

വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് സുപ്രിം കോടതിയെ സമീപിച്ചു . കൂടാതെ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു . ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ദിപങ്കര്‍ ദത്തയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ ഈ കേസ് അവസാനമായി പരിഗണിച്ചത് ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ജെ കെ മഹേശ്വരിയും അടങ്ങിയ ബെഞ്ചായിരുന്നു.

Related Articles

Leave a Reply

Back to top button