
വർക്കല: വർക്കലയിൽ സ്വകാര്യ ബസ് ഡ്രൈവർ കിണറ്റിൽ വീണു മരിച്ചു. പനയറ തച്ചോട് സ്വദേശി വിനിൽ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11. 30ന് ആയിരുന്നു സംഭവം.
വീടിനു സമീപത്തെ കിണറ്റിലാണ് വിനിൽ വീണത്. വിവരം അറിഞ്ഞ് അഗ്നി സുരക്ഷാ സേനാംഗങ്ങൾ എത്തി പുറത്തെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.





