Wayanad

സ്വകാര്യ ലോഡ്ജില്‍ ഫര്‍ണിച്ചര്‍ വ്യാപാരിയെ മരിച്ച നിലയില്‍

Please complete the required fields.




മാനന്തവാടി : മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ ഫര്‍ണിച്ചര്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിക്കൂര്‍ പട്ടാന്നൂര്‍ വായാട്ട് വീട്ടില്‍ വി.ഫൈസല്‍ (39) ആണ് മരിച്ചത്. ആയിപ്പുഴ പ്ലാസ്റ്റോ ഫര്‍ണ്ണിച്ചര്‍ കമ്ബനിയുടെ വര്‍ക്കിങ് പാര്‍ട്ട്‌ണറാണ് ഫൈസല്‍.

ചൊവ്വാഴ്ച രാത്രിയിലാണ് ഫൈസല്‍ ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച ഉച്ചയായിട്ടും പുറത്തേക്ക് വരുന്നത് കാണാത്തതിനെ തുടര്‍ന്ന് ലോഡ്ജ് അധികൃതര്‍ റൂം തള്ളിത്തുറന്നപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

പിതാവ് : വി.മായിന്‍, മാതാവ് : റസിയ, ഭാര്യ : നൂറുന്നിസ (കൂരാരി), മക്കള്‍ : മുഹമ്മദ്‌ യാസീന്‍, അദ്നാന്‍ (ഇരുവരും ആയിപ്പുഴ ഐ.എം.ഐ സ്കൂള്‍), റദാന്‍, സഹോദരങ്ങള്‍ : നവാസ്, റഷീദ്, സവാദ് (ഇരുവരും സൗദി)

Related Articles

Leave a Reply

Back to top button