
തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളം നെല്ലിമൂട്ടിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കാട്ടക്കട വെളിയംകോട് സ്വദേശി സാബുവിനെയാണ് ആന്റി നാർകോട്ടിക് സ്ക്വാഡും സംഘവും പിടികൂടിയിരിക്കുന്നത്.
നെല്ലിമൂട് ജംഗ്ഷന് സമീപം ലോഡ്ജിൽ മുറി എടുത്ത് താമസിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയത് എന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു. ലോഡ്ജ് മുറിയിൽ നിന്നും ഇലക്ട്രോണിക് ത്രാസും കഞ്ചാവും പൊതികളും കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കാഞ്ഞിരംകുളം കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി വിൽപ്പന നടത്തി വന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്.





