Thrissur

അജ്ഞാത സംഘത്തിന്റെ ആക്രമണം; കാണിപ്പയ്യൂരിൽ വീടിന്‍റെ ജനല്‍ ചില്ലും വാഹനങ്ങളും തകര്‍ത്തു

Please complete the required fields.




തൃശ്ശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ അജ്ഞാത സംഘം വീടിന്‍റെ ജനല്‍ ചില്ലും മൂന്നു വാഹനങ്ങളും തകര്‍ത്തു. പുലര്‍ച്ചെ മൂന്നു മണിയോടെ കാണിപ്പയ്യൂര്‍ സ്വദേശിയായ വിജയകുമാറിന്‍റെ വീടിന് നേരെയാണ് ആക്രണമുണ്ടായത്.

വീട്ടുകാര്‍ ഇറങ്ങി നോക്കുമ്പോഴേക്കും അക്രമികള്‍ കടന്നു കളഞ്ഞു. തുടര്‍ന്നു നടത്തിയ പരിശോധനയിൽ ജയന്‍ എന്നയാളിന്‍റെ വീടിന്‍റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്‍റെ ചില്ല് അടിച്ചു തകര്‍ത്തത് ശ്രദ്ധയിൽപെട്ടത്. തൊട്ടടുത്തുള്ള വിഷ്ണു എന്നയാളുടെ ഓട്ടോറിക്ഷയുടെ സീറ്റ് കുത്തിക്കീറുകയും ചെയ്തിട്ടുണ്ട്.

ജിഷ്ണു എന്നയാളിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറും അജ്ഞാത സംഘം തകര്‍ത്തിട്ടുണ്ട്. സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button