Palakkad

മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

Please complete the required fields.




കൂറ്റനാട്: ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറങ്ങോട്ടുകരയിൽ നിന്നും കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒറ്റപ്പാലം തോട്ടക്കര ആച്ചത് വീട്ടിൽ ഉണ്ണികൃഷ്ണൻ (77) ആണ് മരിച്ചത്.29ന് വൈകുന്നേരം 4.15ന് ആറങ്ങോട്ടുകര മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി പോയതിനു ശേഷമാണ് ഉണ്ണികൃഷ്ണനെ കാണാതായതെന്നാണ് വീട്ടുകാർ പൊലീസിൽ‌ നൽകിയ പരാതിയിൽ പറയുന്നത്.

Related Articles

Back to top button