KeralaSports

മഞ്ഞപ്പട പ്ലേ ഓഫില്‍

Please complete the required fields.




മഡ്‌ഗാവ്: ഐ.എസ്.എല്‍ ഒന്‍പതാം സീസണില്‍ പ്ലേയോഫ്‌ ഉറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിനോട് എഫ്‌സി ഗോവ തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേയോഫ് ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്‍റെ ജയം. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫില്‍ എത്തുന്നത്.

ബ്ലാസ്റ്റേഴ്‌സിനൊപ്പം ബെംഗളൂരു എഫ്‌സിയും പ്ലേ ഓഫ് ഉറപ്പിച്ചു. മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി ടീമുകള്‍ നേരത്തെ തന്നെ പ്ലേ ഓഫിന് യോഗ്യരായിരുന്നു. ആറ് ടീമുകളാണ് ഇക്കുറി പ്ലേ ഓഫിലെത്തുക. ബ്ലാസ്റ്റേഴ്‌സ് 18ന് എടികെയെയും 26ന് ഹൈദരാബാദിനേയും നേരിടും.

Related Articles

Leave a Reply

Back to top button