Thrissur

വാടാനപ്പള്ളിയിൽ കടകൾക്ക് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

Please complete the required fields.




തൃശ്ശൂര്‍: വാടാനപ്പള്ളിയിൽ കടകൾക്ക് തീപിടിച്ചു. വാടാനപ്പള്ളി ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന നാല് കടകൾക്കാണ് രാത്രി 9 മണിയോടെ തീപിടിച്ചത്. ബീച്ച് റോഡിൽ പ്രവർത്തിക്കുന്ന പച്ചക്കറിക്കട, ചായക്കട, റിപ്പയറിംങ്ങ് സ്ഥാപനം, ലോട്ടറി കട എന്നിവയ്ക്കാണ് തീ പിടിച്ചത്.

നാട്ടികയിൽ നിന്നും ഗുരുവായൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചു. തീപിടുത്തത്തിനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല. തീ പടരുന്നത് കടയിലെ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ കുടുതൽ കടകളിലേക്ക് തീ വ്യാപിക്കുന്നതിന് മുമ്പ് തീയണക്കാൻ കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.

Related Articles

Leave a Reply

Back to top button