Kozhikode

കോഴിക്കോട് ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ ആറ് പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോ​ഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് കൊമ്മേരിയിൽ നിന്നും വീണ്ടും രോ​ഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ രോ​ഗബാധിതരുടെ എണ്ണം 53 ആയി ഉയർന്നിരിക്കുകയാണ്. ഇന്നലെ അഞ്ച് പേർക്ക് രോ​ഗം സ്ഥിരീകരിച്ചിരുന്നു. ഇതിൽ രോ​ഗം ബാധിച്ച 27 വയസുള്ള യുവതിയുടെ നില ​ഗുരുതരമാണ്.

ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രണ്ട് കിണറുകളിലായിട്ടാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കിണറിൽ നിന്നുള്ള പമ്പിം​ഗ് നിർത്തിവെച്ചിരിക്കുകയാണ്.

Related Articles

Back to top button