Kasargod
കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറി’; കാസർഗോഡ് യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ

കാസർഗോഡ് : കാസർഗോഡ് ഉദുമയിൽ യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ . കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറിയ പി എം ജമാലിനെയാണ് പിടികൂടിയത് .
യു ഡി എഫ് സ്ഥാനാർഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റാണ് ജമാൽ . വെക്കൽ ഇസ്‌ലാമിയ എൽ പി സ്കൂളിലെ 144 ആം നമ്പർ ബൂത്തിൽ നിന്നാണ് ജമാലിനെ കസ്റ്റഡിയിൽ എടുത്തത് . കാസർഗോട്ടെ പ്രധാന കോൺഗ്രസ് നേതാവ് കൂടിയാണ് പി എം ജമാൽ





