Wayanad

ബാണാസുര സാഗർ ഡാമിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു

Please complete the required fields.




മാനന്തവാടി: ബാണാസുര സാഗർ ജലസംഭരണിയിൽ ജലനിരപ്പ് 774.5 മീറ്റർ എത്തിയതോടെ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ 775 മീറ്ററാണ്. ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തുന്നതനുസരിച്ച് ഡാമിലെ അധിക ജലം പുഴയിലേക്ക് ഒഴിക്കിവിടുന്നതിനുള്ള നടപടികൾ ആരംഭിക്കും.

നിലവിൽ സെക്കന്റിൽ 20 മുതൽ 60 ക്യുബിക്ക് മീറ്റർ വെളളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ നീരൊഴുക്ക് തുടരുകയാണെങ്കിൽ മൂന്നു ദിവസത്തിനകം അപ്പർ റൂൾ ലെവൽ ആയ 775 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Back to top button