കോഴിക്കോട് കാറിന് മുന്‍പിലേക്ക് ബൈക്ക് തെന്നിവീണ് അപകടം; പേരാമ്പ്ര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : കരുവണ്ണൂരില്‍ കാറിന് മുന്‍പിലേക്ക് ബൈക്ക് തെന്നിവീണ് അപകടം .യുവാവിന് ദാരുണാന്ത്യം . പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിന്‍ രാജ് (22) ആണ് മരിച്ചത്.ഇന്ന് രാവിലെ 8.35 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തുനിന്നും വന്ന ബൈക്ക് മറ്റൊരു ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ പേരാമ്പ്ര ഭാഗത്ത് നിന്നും പോകുകയായിരുന്ന കാറിന് മുന്‍പിലേക്ക് തെന്നി വീഴുകയായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ അശ്വിന്‍ രാജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേരാമ്പ്ര പൊലീസ് ആശുപത്രിയില്‍ എത്തി ഇന്‍ക്യസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റും.
അപകടം നടന്ന സ്ഥലത്തുള്ള സിസിടിവിയില്‍ ബൈക്ക് തെന്നിവീഴുന്ന ദൃശ്യം കാണാം. ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന അശ്വിന്‍ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അധ്യാപകരായ ചെറുവലത്ത് രാജന്റെയും ബിനിതയുടേയും (എജെജെഎം എച്ച്എസ് ചാത്തന്‍ കോട്ട് നട) മകനാണ്. സഹോദരന്‍ അഭയ് ബി രാജ്.





