Wayanad

വയനാട് ചുരത്തിൽ വാഹനാപകടത്തിൽ താഴ്ചയിലേക്ക് വീണു പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

Please complete the required fields.




വയനാട്: വയനാട് ചുരത്തിൽ ഒൻപതാം വളവിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൊക്കയിലേക്ക് വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. സുൽത്താൻ ബത്തേരി ചുള്ളിയോട് സ്വദേശി റാഷിദ് (25) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഷെരീഫ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തെ തുടർന്ന് 30 അടിയോളം താഴ്ചയിലേക്കാണ് ഇവർ തെറിച്ചുവീണത്. കൽപറ്റയിൽ നിന്ന് ഫയർ ഫോഴ്‌സും വൈത്തിരിയിൽ നിന്ന് ആംബുലൻസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Back to top button