Palakkad

പട്ടാമ്പിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Please complete the required fields.




പാലക്കാട്: ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിലുണ്ടായിരുന്ന രേഖകളില്‍ നിന്ന് ഒഡീഷാ സ്വദേശി ഉത്തം പ്രഥാനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ നടപടികള്‍ സ്വീകരിച്ച പൊലീസ് മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അതേസമയം, ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാള്‍ കുറ്റിക്കാട്ടില്‍ എങ്ങനെ എത്തപ്പെട്ടു എന്ന കാര്യത്തിലും ഇതുവരെ സ്ഥിരീകരണമില്ല.

Related Articles

Leave a Reply

Back to top button