
പത്തനാപുരം: മധ്യവയസ്കനെ ആക്രമിച്ച കേസില്‍ നാലംഗസംഘത്തെ പൊലീസ് പിടികൂടി. നെടുമ്പറമ്പ് ഷൈനിഭവനിൽ തോമസിനെയാണ്(47) നാലംഗസംഘം ആക്രമിക്കുകയും മൂക്കിന്റെ പാലം അടിച്ചുപൊട്ടിക്കുകയും ചെയ്തത്. കുണ്ടയം ആലവിള മരുതിവിള കിഴക്കേതിൽവീട്ടിൽ മുഹമ്മദ് റെജി (39), സജി ഭവനിൽ നജീബ് (43), സഹോദരൻ ഷാജഹാൻ (47), പുത്തൻവീട്ടിൽ ദിനീഷ് (52) എന്നിവരാണ് പിടിയിലായത്.
പത്തനാപുരം ഇൻസ്പെക്ടർ സജിൻ ലൂയിസ്, എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു, ബോബിൻ, രാജീവ്, രാജേഷ്, ഷഹീർ എന്നിവർ ചേർന്നാണ് ഒളിവിൽ പോയ പ്രതികളെ പിടികൂടിയത്. നാലുപേരും മുമ്പും കേസുകളിൽ പ്രതികളാണ്. പ്രതികളെ റിമാൻഡ് ചെയ്തു





