
മംഗളൂരു: മണിപ്പാൽ പാർക്കളയിൽ പാതയോരം നിർത്തിയിട്ട സ്റ്റേഷനറി ലോറിയിൽ ബൈക്ക് ഇടിച്ച് യാത്രികൻ മരിച്ചു.
പാർക്കള സ്വദേശിയും മണിപ്പാൽ കെ.എം.സി ആശുപത്രി ജീവനക്കാരനുമായ ശ്രീജൻ സാഗറാണ് (22) മരിച്ചത്.
പരിക്കേറ്റയുടൻ കെ.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.





