Wayanad

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

Please complete the required fields.




കൽപറ്റ: വയനാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.ടി. രേഖ അറിയിച്ചു. ഷിഗല്ല പടരുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

പ്രധാന നിർദേശങ്ങൾ:

സമ്പർക്കം കുറയ്ക്കുക: രോഗലക്ഷണങ്ങളുള്ള കുട്ടികൾ മറ്റുള്ളവരുമായി ഇടപഴകുന്നത് പരമാവധി ഒഴിവാക്കണം.

ശുചിത്വം പ്രധാനം: വ്യക്തിശുചിത്വവും ഭക്ഷണ-പരിസര ശുചിത്വവും കർശനമായി പാലിക്കുക.

സ്വയം ചികിത്സ അരുത്: പുതിയതായി രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല.ആരോഗ്യപ്രവർത്തകരെ അറിയിക്കുക: കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും സംശയമുള്ളവർ ഉടൻ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും ഡി.എം.ഒ അറിയിച്ചു

Related Articles

Back to top button