
കൊല്ലം: കൊല്ലം ആയൂരില്‍ ഒറ്റയ്ക്ക് താമസിസിച്ചിരുന്ന മധ്യവയസ്കനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആയൂര്‍ ഇളമാട് സജു മന്ദിരത്തില്‍ 46 വയസുള്ള സജു കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടത്.സജുകുമാറിന്റെ മാതാവ് മരിച്ചതിനുശേഷം വീട്ടില്‍ സജു കുമാര്‍ ഒറ്റക്കാണ് താമസിച്ചു വരുന്നത്.
സുഹൃത്തുക്കളുമൊത്ത് സജുകുമാര്‍ മദ്യപിക്കുന്നശീലമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീടിന്റെ രണ്ട് കതകുകളും തുറന്നു കിടക്കുന്നത് കണ്ട സഹോദരന് വീട്ടില്‍ എത്തി നോക്കിയപ്പോഴാണ് സജു നിലത്തു കട്ടിലില്‍ ചാരി മരിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്.
കൂടാതെ സജുവിന്റെ കയ്യിലും,മുതുകിലും, വയറിലും മുറിവേറ്റ പാടുകള്‍ ഉണ്ട്.എന്നാല്‍ ഇത് മൃതദേഹം ഉറുമ്പരിച്ചു ഉണ്ടായതാകാം എന്നുള്ള പ്രാഥമിക നിഗമനത്തിലാണ് ചടയമംഗലം പൊലീസ്.





