
തിരുവനന്തപുരം: ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികളുടെ സംഘം റാഗ് ചെയ്തതായി പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ ഒന്നാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി കുടപ്പനമൂട് സ്വദേശി ബി.ആർ.നീരജ് ആണ് പാറശാല പൊലീസ്, കോളജ് പ്രിൻസിപ്പൽ എന്നിവർക്കു പരാതി നൽകിയത്.
26ന് ഉച്ചഭക്ഷണത്തിനു ശേഷം ക്ലാസിൽ നിന്നു പുറത്തിറങ്ങിയ നീരജിനെ സീനിയർ വിദ്യാർത്ഥികളായ 5 പേർ ചേർന്നു കോളജ് വളപ്പിലുള്ള കാടു പിടിച്ച സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കി മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുകയും ചെയ്തുവെന്നാണു പരാതി. തറയിൽ വീണപ്പോൾ ചിലർ നെഞ്ചിൽ ചവിട്ടിയതായും പരാതിയിൽ പറയുന്നു.





