Thiruvananthapuram

മദ്യലഹരിയില്‍ ബിയര്‍ പാര്‍ലറില്‍ ആക്രമണം; യുവാവിന് കുത്തേറ്റു; പ്രതി പിടിയില്‍

Please complete the required fields.




തിരുവനന്തപുരം: മദ്യലഹരിയില്‍ ബിയര്‍ പാര്‍ലറിലുണ്ടായ ആക്രമണത്തില്‍ യുവാവിന് കുത്തേറ്റു. വര്‍ക്കല കണ്വാശ്രമം സ്വദേശി ബിനുവി(51)നെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. പഴയചന്ത കെടിഡിസി ബിയര്‍ പാര്‍ലറിന് മുന്നിലാണ് സംഭവം നടന്നത്. ബിയര്‍ പാര്‍ലറില്‍ നിന്ന് ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാര്‍ലറിന് മുന്നില്‍ നിന്ന ബിനുവുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് മദ്യലഹരിയില്‍ ആയിരുന്ന ബിനു കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കത്തികൊണ്ട് ഷിജുവിന്റെ വയറ്റില്‍ കുത്തുകയും ഒഴിഞ്ഞു മാറിയ ഇയാളുടെ വയറിന്റെ ഇടത് ഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. മുറിവേറ്റ ശേഷം ഇയാള്‍ തിരികെ വീട്ടിലേക്ക് പോകുന്ന വഴിമധ്യേ കുഴഞ്ഞു വീഴുകയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിജു ഇപ്പോള്‍ അപകടനില തരണം ചെയ്തു.

Related Articles

Leave a Reply

Back to top button