Kerala

വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; വ്യാഴാഴ്ച സർവീസ് ഇല്ല

Please complete the required fields.




തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരം–കാസർഗോഡ് വന്ദേഭാരത് രാവിലെ 5:20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 1:25ന് കാസർഗോഡ് എത്തും. കാസർഗോഡ്-തിരുവനന്തപുരം ട്രെയിൻ ഉച്ചയ്ക്കു 2:30ന് പുറപ്പെട്ടു രാത്രി 10:35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ആവശ്യത്തെ തുടർന്നാണ് ഷൊർണൂരിലും വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത്. ചെങ്ങന്നൂർ, തിരൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് (ട്രെയിൻ നമ്പർ 20634 എത്തുന്ന സമയം/പുറപ്പെടുന്ന സമയം)

തിരുവനന്തപുരം– 5:20
കൊല്ലം– 6:07 / 6:09
കോട്ടയം– 7.:25 / 7:27
എറണാകുളം ടൗൺ– 8:17 / 8:20
തൃശൂർ– 9:22 / 9:24
ഷൊർണൂർ– 10:02/ 10:04
കോഴിക്കോട്– 11:03 / 11:05
കണ്ണൂർ– 12:03/ 12:05
കാസർകോട്– 1:25

കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് (ട്രെയിൻ നമ്പർ 20633 എത്തുന്ന സമയം/പുറപ്പെടുന്ന സമയം)

കാസർകോട്–2:30
കണ്ണൂർ–3:28 / 3:30
കോഴിക്കോട്– 4:28/ 4:30
ഷൊർണൂർ– 5:28/5:30
തൃശൂർ–6:03 / 6:05
എറണാകുളം–7:05 / 7:08
കോട്ടയം–8:00 / 8:02
കൊല്ലം– 9:18 / 9:20
തിരുവനന്തപുരം– 10:35

Related Articles

Leave a Reply

Back to top button