
താമരശ്ശേരി: എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം താമരശ്ശേരി വ്യാപാര ഭവനില്‍ നടത്തി. എം കെ മുനീര്‍ എം എല്‍ എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. യാത്രയപ്പ് സമ്മേളനം പഠന ക്ലാസ് ബൈജു സി പി എ ടു ഡി ഇ ഒ താമരശ്ശേരി നിര്‍വഹിച്ചു.
അനധ്യാപകര്‍ നേരിടുന്ന മുഖ്യ പ്രശ്‌നങ്ങളായ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനം പങ്കാളിത്ത പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് എം എല്‍ എക്ക് നിവേദനം നല്‍കി. സി പി അബ്ദുള്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി വി പി മുന്നാസ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്‌മാന്‍, എ ഇ ബിജു, കമല്‍, കമറുല്‍ ഇസ്ലാം, ഉമ്മര്‍ വെള്ളലശേരി, എ പി നസീം, ഷൈജു എബ്രഹാം, എ മുഹമ്മദ് അഷ്‌റഫ്, പി പി നഫീസ എന്നിവര്‍ സംസാരിച്ചു. കെ കെ പൊന്നുമണി സ്വാഗതവും സി അബ്ദുള്ള നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിരമിച്ച ജീവനക്കാര്‍ക്കും ഉന്നത വിജയികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.





