Thiruvananthapuram

കൊട്ടിക്കലാശം ഇന്ന് : വൈകീട്ട് 6 ന് പരസ്യ പ്രചാരണം അവസാനിക്കും

Please complete the required fields.




തിരുവനന്തപുരം : കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് വൈകിട്ട് ആറ്ന്പരസ്യപ്രചരണം അവസാനിക്കും. എതിരാളികളോട് മാത്രമല്ല സമയത്തോടും സ്ഥാനാർത്ഥികള്‍ മത്സരിക്കുന്ന മണിക്കൂറുകളാണിനി.അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്‍.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ എവിടെ നോക്കിയാലും രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ബൂത്ത് ഓഫീസുകള്‍ കാണാം.ഗവേഷക വിദ്യാർത്ഥികള്‍ പുസ്തകം നോക്കുന്നതിനേക്കാള്‍ ഗൗരവത്തില്‍ വോട്ടർ പട്ടിക തലനാരിഴ കീറി പരിശോധിച്ച് കൂട്ടിയും കിഴിക്കലും നടത്തുന്ന പ്രദേശിക നേതാക്കന്‍മാരെ കാണാം. ആടി നില്‍ക്കുന്ന വോട്ടുകള്‍ അനുകൂലമാക്കാന്‍ വേണ്ടി വീട് വീടാന്തരം കയറുന്ന യുവനേതാക്കളെ കാണാം. ഇന്നിനി ഒരു മാസം നീണ്ട് നിന്ന് ആവേശത്തിന്‍റെ കൊട്ടിയിറക്കമാണ്.

Related Articles

Back to top button