Kozhikode

പിഞ്ചുകുഞ്ഞിന്റെ പാദസരം കവര്‍ന്ന തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍

Please complete the required fields.




കോഴിക്കോട്: മാനാഞ്ചിറ എസ് ബിഐ ബസ് സ്റ്റോപ്പില്‍ വെച്ച് കൈക്കുഞ്ഞിന്റെ കാലില്‍നിന്ന് പാദസരം കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. തമിഴ്‌നാട് കല്‍മേട് സ്വദേശികളായ സുഗന്ധി (27), പ്രിയ (29) എന്നിവരെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ പാദസരമാണ് പ്രതികള്‍ കവര്‍ന്നത്. പ്രതികള്‍ക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ കേസുള്ളതായി പൊലീസ് അറിയിച്ചു.

ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.വി. ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അബ്ദുല്‍ സലിം, വി.വി. മുഹമ്മദ് സിയാദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഉദയകുമാര്‍, സിജി, സി.പി.ഒ ഉല്ലാസ് എന്നിവരടങ്ങിയ സംഘമാണ് പിങ്ക് പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Back to top button