Kozhikode

ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം; രാഹുൽ മാങ്കൂട്ടത്തിൽ

Please complete the required fields.




താമരശ്ശേരി : ഭരണഘടനാമൂല്യങ്ങൾ ഭരണകൂടത്തിന്റെ തണലിൽ തകർക്കപ്പെടുമ്പോൾ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ യുവാക്കൾ സംരക്ഷണവലയം സൃഷ്ടിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. താമരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറായി വി.ആർ. കാവ്യ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസ് സംസ്ഥാനസെക്രട്ടറിമാരായ എം. ധനീഷ് ലാൽ, പി.കെ. രാഗേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡൻറ് ആർ. ഷെഹിൻ അധ്യക്ഷനായി. പി.സി. ഹബീബ് തമ്പി, എ. അരവിന്ദൻ, നവാസ് ഈർപ്പോണ, കെ.കെ. ഹംസ ഹാജി, ബി.പി. റഷീദ്, പി. ഗിരീഷ് കുമാർ, എ.പി. ഉസ്സയിൻ, അമീറലി, വി.ആർ. കാവ്യ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button