Kozhikode

ജ്യൂ​സി​ൽ ല​ഹ​രി മ​രു​ന്നു ക​ല​ർ​ത്തി പീ​ഡ​ന കേസിൽ സൈ​ബ​ർ സെ​ൽ സ​ഹാ​യം തേ​ടി പോ​ലീ​സ്

Please complete the required fields.




കോ​ഴി​ക്കോ​ട്: ജ്യൂ​സി​ൽ ല​ഹ​രി മ​രു​ന്നു ക​ല​ർ​ത്തി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് സൈ​ബ​ർ സെ​ൽ സ​ഹാ​യം തേ​ടി. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ​ന്ന് ക​രു​തു​ന്ന​വ​രു​ടെ ഫോ​ൺ ഈ ​ട​വ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​റി​യാ​നാ​യി​രു​ന്നു പ​രി​ശോ​ധ​ന. നി​ല​വി​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത നാ​ലു പേ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന വി​വ​ര​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

22കാ​രി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്കെ​തി​രേ യു​വ​തി ന​ൽ​കി​യ പ​രാ​തി​യെ സാ​ധൂ​ക​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള തെ​ളി​വു​ക​ൾ പ്ര​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​വ​രെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്ന യു​വാ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് അ​ടു​പ്പം സ്ഥാ​പി​ച്ച യു​വാ​വ് പ​രാ​തി​ക്കാ​രി​യെ ഫ്ലാ​റ്റി​ൽ എ​ത്തി​ച്ചു ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്നു ക​ല​ർ​ത്തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

Related Articles

Leave a Reply

Back to top button