Kozhikode

വീടിൻ്റെ ടെറസിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട് : സഹോദരൻ്റെ വീട്ടിൻ്റെ മുകളിൽ നിന്ന് തേങ്ങ താഴേക്ക് ഇറക്കുമ്പോൾ ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. പാതിരപ്പറ്റയിലെ കാപ്പുമ്മൽ അനസ് (39) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം. ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും യാത്രക്കിടെ മരണം സംഭവിച്ചിരുന്നു.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി .കല്ലാച്ചിയിലെ അപ്പപ്പീടികയിലാണ് അനസിൻ്റ ജോലി.

ഭാര്യ: അസ്മ മക്കൾ: മുഹമ്മദ് അസ്ലഹ് , ഐസ മെഹറിൻ സഹോദരങ്ങൾ. ഹമീദ്, അസിസ്, അർഷാദ്, ആസ്യ, ഹസീന, അസ്മ, അർഷിന.

Related Articles

Leave a Reply

Back to top button